ആരോഗ്യ മേഖലയിൽ പ്രത്യേക ക്രാഷ്‌ കോഴ്‌സ് ട്രെയിനിംഗ് ആരംഭിക്കുന്നു

പാലക്കാട്‌: കോവിഡ് രോഗം പ്രതിരോധിക്കാനും, കോവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനും, പ്രൈം മിനിസ്റ്റേഴ്‌സ് കൗശൽ വികാസ് യോജന 3.0 സ്പെഷ്യൽ പ്രോജെക്ടിൽ ഉൾപ്പെടുത്തി NSDC അംഗീകാരത്തോടെ അഹല്യ ഹോസ്പിറ്റലിൽവെച്ച് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോം ഹെൽത്ത് എയ്ഡ്, മെഡിക്കൽ എക്യുപ്മെൻറ് ടെക്നോളജി അസിസ്റ്റന്റ്, ഫ്‌ളെബറ്റോമിസ്റ്റ് എന്നിങ്ങനെ ഹെൽത്ത് കെയർ സെക്ടർ സ്കിൽ കൗൺസിൽ അംഗീകാരമുള്ള ആറ് ജോബ് റോളുകളിലാണ് പരിശീലനം നൽകുക.

സയൻസ് വിഭാഗത്തിൽ പ്ലസ്ടു പാസായവർക്ക് ഫ്ലെബറ്റോമിസ്റ്റ് തസ്തികയിലേക്കും, ഏതെങ്കിലും വിഭാഗത്തിൽ പ്ലസ്ടു പാസായവർക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ കോഴ്സിലേക്കും, പത്താം ക്ലാസ്സും ഐ.ടി. ഐ. യും യോഗ്യതക്കൊപ്പം 3 – 5 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും അഥവാ ടെക്നിക്കൽ സബ്-ടെക്നിക്കൽ ഡിപ്ലോമ ഉള്ളവർക്കും മെഡിക്കൽ എക്യുപ്മെൻറ് ടെക്നോളജി കോഴ്സിലേക്കും അപേക്ഷിക്കാം.

മറ്റെല്ലാ കോഴ്സുകൾക്കും പത്താം ക്ലാസ്സാണ് യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അതത് വിഷയങ്ങളിൽ ഒരു മാസത്തെ സൗജന്യ പരിശീലനവും തുടർന്ന് 90 ദിവസത്തെ ഓൺ-ദി-ജോബ് പരിശീലനവും നൽകും. കോഴ്‌സുകളിൽ ചേരാൻ താൽപര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. Mob. 9188710058, 04923 226000.

ഓറിയൻറ്റേഷൻ പ്രോഗ്രാം രെജിസ്ട്രേഷന് താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Click to view Eligibility & Job Role details